X

തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയൻ ; ഉമ്മൻചാണ്ടിയെ മറികടന്ന് പിണറായിക്ക്‌ നാലാം റാങ്ക്

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദ്യ വഹിച്ച ഒരു പട്ടികയിൽ പിണറായി വിജയൻ ഇന്ന് ഉമ്മൻചാണ്ടിയെ മറികടന്ന് നാലാം സ്ഥാനത്തെത്തും ( 2459 ദിവസം). സ്ഥാനത്തെ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്ത് ഒന്നാമത് പിണറായിയാണ്. സി അച്യുതമേനോനെ (2364 ദിവസം )2022 നവംബർ 14ന് മറികടന്നു. അച്യുതമേനോൻ ഒരു മന്ത്രിസഭ കാലത്താണെങ്കിൽ പിണറായി വിജയൻ തുടർച്ചയായ രണ്ട് മന്ത്രിസഭ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം നൽകുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്ക് മാത്രം.

webdesk12: