X

പി.എഫ്.ഐ ഹര്‍ത്താല്‍; 238 പേരുടെ സ്വത്ത് കണ്ടെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എറണാകുളം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജില്ല തിരിച്ചുള്ള നടപടി റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 126 ഇടങ്ങളിലാണ് ജപ്തി നടപടികള്‍ ഉണ്ടായത്. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് നല്‍കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഹര്‍ത്താലിന്റെ അഞ്ച് മാസം മുമ്ബ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ സമയത്ത് വിദേശത്തായിരുന്നവര്‍ക്കും ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും നോട്ടീസ് ലഭിച്ചതായി ആരോപണമുണ്ട്.

webdesk12: