പത്തനംതിട്ട : ഒന്‍പതുവയസ്സുകാരനുനേരേ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് ആറ് വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ കോടതി .കുമ്ബഴ വടക്ക് ഇരുപ്പച്ചുവട്ടില്‍ റോയി ജോര്‍ജിനെ (48)ആണ് കോടതി ശിക്ഷിച്ചത്. ജഡ്ജ് ജയകുമാര്‍ ജോണിന്റേതാണ് വിധി.
പെയിന്റിങ് പണിക്കാരനായ പ്രതി 2021-ല്‍ ആണ് കുട്ടിക്ക് നേരേ അതിക്രമം നടത്തിയത്. മാതാപിതാക്കളെ കുട്ടി സംഭവം അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട പോലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. െജയ്‌സണ്‍ മാത്യൂസ് ഹാജരായി. സബ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സഞ്ചു ജോസഫ്, കെ.സണ്ണി എന്നിവരാണ് കേസ് അന്വേഷിച്ചത്.