X

ധോണിയിലെ ‘ഭീകരന്‍’ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടും

പാലക്കാട്: ജനവാസമേഖലയില്‍ ആശങ്കയുയര്‍ത്തുന്ന പി ടി 7നെന്ന ഒറ്റയാനെ മയക്കുവെടിവച്ചു പിടികൂടാന്‍ തീരുമാനം.നേരത്തെ ആനയെ കാട്ടിലേക്ക് തുരത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. പിടികൂടിയ ശേഷം ധോണിയില്‍ കൂടൊരുക്കി സംരക്ഷിക്കും. കുങ്കിയാനകള്‍ അടക്കം ദൗത്യസംഘം മറ്റന്നാളെത്തും.

കാട്ടിലേക്കു തുരത്തുന്ന നടപടി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടിവച്ചു പിടികൂടിയാല്‍ മതിയെന്നായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചത്.

 

webdesk12: