ജിത കെ പി
പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് ജനവാസ മേഖലയില്‍ പുലി. വഴിയാത്രക്കാരാണ് പുലിയെയും രണ്ട് കുഞ്ഞിനെയും കണ്ടത്. യാത്രക്കിടയിൽ ശബ്‌ദം കേട്ട് വണ്ടി റോഡിനരികിൽ ഒതുക്കി ഹെഡ് ലൈറ്റ് ഇട്ടപ്പോഴാണ് പുലികുഞ്ഞുങ്ങൾ ശ്രദ്ധയിൽ പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ കോര്‍ട്ടേഴ്‌സിന് സമീപം റോഡിനോട് ചേര്‍ന്നാണ് പുലിയെ കണ്ടത്.
വനത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രദേശമാണ് തത്തേങ്ങലം. ഇതിനു മുൻപും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പുലി നേരത്തെ വളര്‍ത്തു മൃഗങ്ങളെയും കോഴിഫാമില്‍ കയറി കോഴികളെയും കൊന്നിരുന്നു. പുലിയെയും കുഞ്ഞുങ്ങളെയും കണ്ട സാഹചര്യത്തില്‍ ആര്‍.ആര്‍.ടി സംഘം മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്. രണ്ട് കുഞ്ഞുങ്ങള്‍ കൂടി ഉള്ളതിനാല്‍ പുലി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഏതാണ്ട് രാത്രി 9.30 ന് ശേഷമാണ് വഴിയാത്രക്കാര്‍ പുലിയെ കണ്ടത്.