ഓപ്പറേഷന്‍ ഓവര്‍ലോഡ് എന്ന പേരില്‍ അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ പിടിക്കാനായി വിജിലന്‍സ് പരിശോധന ശക്തമാക്കിയതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷങ്ങളുടെ കോഴ ഇടപാട്.
കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ ഓഫീസിൽ ലക്ഷ്യങ്ങളുടെ കോഴ ഇടപാട് നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. തെള്ളകത്തെ എൻഫോഴ്സ്മെന്റ് ഓഫീസിലാണ് കോഴ ഇടപാട് കണ്ടെത്തിയത്. 3 എം വി ഐമാർ പ്രതിമാസം മൂന്നുലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി എന്നതിന്റെ തെളിവാണ് വിജിലൻസിന് കിട്ടിയത്. ടിപ്പന്നൂരികളുടെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി നൽകിയത്. ഷാജൻ, അജിത്ത് ശിവൻ, അനിൽ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്യും.
വിവിധ ജില്ലകളിലായി ബുധനാഴ്ച നടന്ന പരിശോധനയില്‍ നാലു മണിക്കൂര്‍ കൊണ്ട് അമിത ഭാരം കയറ്റി വന്ന 240 വാഹനങ്ങളും, മൈനിങ് ആന്‍ഡ് ജിയോളജി പാസില്ലാത്ത 104 വാഹനങ്ങളും, ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും വിജിലന്‍സ് പിടിച്ചെടുത്തു. അമിത ഭാരം കയറ്റിയതിന് 70 ലക്ഷത്തിലധികം രൂപ പിഴയായി ഈടാക്കുകയും ചെയ്തു.