X

അല്‍ഫാമും തന്തൂരിയും പുഴുവരിച്ച നിലയില്‍ : കണ്ണൂരില്‍ വ്യാപക പരിശോധന

കണ്ണൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന തുടരുന്നു.കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞദിവസം ‘ഓപ്പറേഷന്‍ ഹോളിഡേ’ എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 429 പരിശോധനകളാണ് നടത്തിയത്.

webdesk12: