X

ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഓൺലൈൻ ഗെയിംമുകൾക്കുള്ള മാർരേഖയുടെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. ഇതിന്മേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ചമുതൽ തേടും. അടുത്ത മാസത്തോടുകൂടി നിയമങ്ങൾ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ ബെറ്റിങ് പോലെയുള്ള വിനോദങ്ങളിൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഓൺലൈൻ ഗെയിംകളിൽ പ്രായപൂർത്തി ആവാത്ത കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരും. ഇവർക്ക് ഓൺലൈൻ ഗെയിംകൾ കളിക്കണമെങ്കിൽ രക്ഷിതാക്കളുടെ മേൽനോട്ടത്തിലെ സാധ്യമാകു എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി കുട്ടികൾ ഓൺലൈൻ ഗെയിംകൾക്ക് ഇരയായത് നമ്മൾ ദിനംപ്രതി കാണുന്നതാണ്. കുട്ടികളിൽ നിന്നും രക്ഷിതാക്കൾ അറിയാതെ ലക്ഷകണക്കിന് രൂപയാണ് പലർക്കും നഷ്ട്ടപെട്ടത്. ഇതിൽ മനനൊന്ത പല കുട്ടികളും ആത്മഹത്യയിലേക്ക് പോവുന്നു. ഇതിനെല്ലാം അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

webdesk12: