X

വൈകിയാണെങ്കിലും ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം :ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യയുടെ അഭിമാന താരമായ പി ആര്‍ ശ്രീജേഷിന് സര്‍ക്കാര്‍ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ടീമിലെ അംഗമാണ് പി ആര്‍ ശ്രീജേഷ്.

കൂടാതെ വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. കായിക മന്ത്രി വി അബ്ദുറഹിമാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.ഒളിമ്പിക്‌സില്‍ പങ്കെടുത്ത 8 മലയാളികള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

Test User: