നെടുമങ്ങാട് :കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കംഫര്‍ട്ട് സ്റ്റേഷന്‍ പൂട്ടിയിട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുമ്ബ് മന്ത്രിമാരെത്തി ഉദ്ഘാടനം നടത്തിയ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനാണ് പൂട്ടിയിട്ടിരിക്കുന്നത്. വെള്ളമില്ലെന്നാണ് അധികൃതര്‍ പറയുന്ന ന്യായം.
ഡിപ്പോയിലോ സമീപപ്രദേശങ്ങളിലോ പബ്ലിക് ടോയ്ലറ്റുകള്‍ ഒന്നുമില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ പ്രാഥമിക കൃത്യത്തിന് പരക്കംപായുന്നു. ഡിപ്പോ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോഴും ടാങ്കര്‍ വെള്ളത്തെയും പൈപ്പ് കണക്ഷനെയുമാണ് ആശ്രയിക്കുന്നത്. ദിവസവും ഓരോ ടാങ്കര്‍ വെള്ളം കൊണ്ടുവന്ന് പമ്ബ് ചെയ്യുന്നുണ്ടെകിലും അത് പര്യാപ്തമല്ല. ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണാന്‍ ഡിപ്പോയോട് ചേര്‍ന്ന് കിണര്‍ കുഴിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.