കോഴിക്കോട്: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ച കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും തളര്‍ത്തുകയും ഭീഷണിപെടുത്തുകയും ചെയ്ത കൊല്ലം എം.എല്‍.എ. എം മുകേഷിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നല്‍കിയ പരാതി ബാലാവകാശ കമ്മീ
ഷന്‍ സ്വീകരിച്ചു.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ച് ഈ കേസിനെ ഒത്തുതീര്‍പ്പാക്കുന്ന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇത്തരത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാക്കി മനുഷ്യാവകാശ ലംഘനം നടത്തുന്നത് നീതികരിക്കാന്‍ ആകില്ലെന്ന് ലത്തീഫ് തുറയൂര്‍ പറഞ്ഞു.