വില്‍പനക്ക് കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. എസ്.എന്‍ പുരം പൊഴാന്‍കാവ് ചക്കന്തറ വീട്ടില്‍ നീരജ് (23), മാടക്കത്തറ കലിയത്ത് വീട്ടില്‍ സച്ചിന്‍ എബ്രഹാം (29) എന്നിവരെയാണ് തൃപ്രയാര്‍ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നീരജിനെ എടമുട്ടം പാലപ്പെട്ടിയില്‍നിന്ന് 1.04 2 ഗ്രാം എം.ഡി.എം.എയുമായാണ് ആദ്യം പിടികൂടിയത്. പിന്നീടാണ് കൂട്ടാളി സച്ചിന്‍ എബ്രഹാമിനെ 10.068 ഗ്രാം എം.ഡി.എം.എയുമായി പിടിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളക്കുന്നത്ത് തേറമ്ബത്ത് വീട്ടില്‍ വിഷ്ണു രക്ഷപ്പെട്ടു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്‍, പ്രിവന്റിവ് ഓഫിസര്‍മാരായ കെ.ആര്‍. ഹരിദാസ്, ടി.ആര്‍. സുനില്‍കുമാര്‍, സി.ഇ.ഒമാരായ മുജീബ് റഹ്മാന്‍, വിനോജ്, ജയ്സണ്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.