X

വന്‍ ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍ ചാവക്കാട് പത്ത് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കൊടൈക്കനാലില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് പ്രതികളില്‍ ഒരാള്‍.തൃശൂര്‍ പേനകം സ്വദേശി ശ്രീരാഗിന്‍റെ കൈവശം എംഡിഎംഎ വന്‍തോതില്‍ ഉണ്ടെന്നായിരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യവിവരം.

സെന്‍ട്രല്‍ സോണ്‍ കമ്മിഷണര്‍ സ്ക്വാഡും ചാവക്കാട് റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് വീട് വളഞ്ഞു. ഈ സമയം, എംഡിഎംഎ വാങ്ങാന്‍ എത്തിയ രണ്ട് പേരും വീട്ടില്‍ ഉണ്ടായിരുന്നു. ചാവക്കാട് സ്വദേശികളായ അക്ഷയ്, ജിത്തു എന്നിവരായിരുന്നു അവര്‍. മൂവരേയും എക്സൈസ് അറസ്റ്റ് ചെയ്തു.

webdesk12: