X

എം സി ജോസഫൈന്‍ പീഡന കേസിലെ പ്രതിക്കായി ഇടപ്പെട്ടു ; ഗുരുതര ആരോപണവുമായി മയൂഖ ജോണി

തൃശ്ശുര്‍: സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്താതായി വെളിപ്പെടുത്തി ഓളിമ്പ്യന്‍ മയൂഖ ജോണി. പോലീസില്‍ പരാതിനല്‍കി എങ്കിലും മോശം സമീപനമാണ് പോലീസില്‍ നിന്ന് ഉണ്ടാത്. വനിതാ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പ്രതികളെ സംരക്ഷിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചതായും അവര്‍ പറഞ്ഞു.

2016 -ലാണ്‌ ചുങ്കത്ത് ജോണ്‍സണ്‍ സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തത്.സംഭവം നടന്നപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹം കഴിഞ്ഞും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് പോലീസില്‍ പരാതിനല്‍കിയത്.

എന്നാല്‍ പോലീസിന്റ ഭാഗത്തു നിന്ന് മോശം അനുഭവമാണ് ഉണ്ടായത്. ഇത് പ്രതിയുടെ സ്വാധീനത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ മജിസ്ടട്രേറ്റിന് രഹസ്യ മൊഴി നല്‍കിയിരുന്നു എന്നാല്‍ കേസ് മുന്നോട്ട് പോയില്ല. സംഭവത്തില്‍ തെളിവില്ലെന്ന്‌ പറഞ്ഞ് പോലീസ് ഒഴിയുന്നതായും അവര്‍ പറഞ്ഞു.

Test User: