X

രാജ്യത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:രാജ്യത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍.ഇത് രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകും. രാജ്യത്ത് മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവ് സംഭവിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതും ജനം പുറത്ത് ഇറങ്ങിയതും മാസ്‌ക് ഉപയോഗം വലിയ തരത്തില്‍ കുറയാന്‍ കാരണമായി.

കോവിഡിന്റെ അടിസ്ഥാന പ്രതിരോധത്തില്‍ മാറ്റവരുത്താന്‍ പാടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

 

 

Test User: