തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു നിയമസഭയിലേക്ക് കെഎസ് യൂ മാര്‍ച്ച്. മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. തലസ്ഥാനം പ്രതിഷേധത്താല്‍ യുദ്ധക്കളമായ അവസ്ഥയിലാണിപ്പോള്‍.
ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സഭയ്ക്കു അകത്തും പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.
കയ്യാങ്കളി കേസിലെ എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയതലത്തില്‍ നാണംകെടുത്തി,എംഎല്‍എമാര്‍ക്ക് പ്രത്യേകിച്ച് ഒന്നുമില്ല ഏത് പൗരനും ക്രിമിനല്‍ കുറ്റം ചെയ്താല്‍ വിചാരണക്ക് വിധേയരാകണം എന്നും വിഡി സതീശന്‍ പറഞ്ഞു. ശിവന്‍കുട്ടിയുടെ രാജിക്കായി സഭയ്ക്കു് അകത്തും പുറത്തും യുദ്ധക്കളമായ അവസ്ഥയാണിപ്പോള്‍ .