X

മൂന്ന് മക്കള്‍ പൈലറ്റുമാര്‍; കോട്ടക്കലില്‍ ഒരേ വീട്ടിലെ മൂന്ന് മക്കളാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്

മലപ്പുറം ജില്ലയില്‍ കോട്ടക്കലില്‍ ഒരേ വീട്ടില്‍ നിന്ന് 3 പൈലറ്റുമാര്‍. കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് സ്വദേശി മുഹമ്മദി(ബാവ)ന്റെ മൂന്ന് മക്കളാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൂത്ത മകന്‍ ബാദുഷ കഴിഞ്ഞ അഞ്ചര വര്‍ഷമായി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റായി ജോലി ചെയ്യുന്നു. ഇളയ മക്കളായ ബാസിലും, ബിഷറും പൈലറ്റാവുന്നതിനുള്ള ട്രെയ്‌നിങ്ങില്‍ ആണ്. ഏതൊരു സാധാരണക്കാരനും കഠിനാധ്വാനം ചെയ്താല്‍ എത്തിപ്പിടിക്കാവുന്ന സ്വപ്‌നമാണ് ഇതെന്ന് നമുക്ക് കാണിച്ചു തരുന്നു.

മൂന്ന് മക്കളുടെയും വിജയത്തിനും സ്വപ്‌നത്തിനും വേണ്ടി കൂടെ തന്നെയുണ്ട് പിതാവ് ബാവാക്ക. ഇന്‍ഡിഗോ എയര്‍ലൈന്‍സിലെ നീണ്ട പ്രവര്‍ത്തി പരിചയത്തിനും പരിശ്രമത്തിനുമൊടുവില്‍ മൂത്തമകന്‍ ബാദുഷ ഇപ്പോള്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ ആവാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു തവണ മകന്‍ ബാദുഷ വിമാനം പറത്തിയപ്പോള്‍ അതേ വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചിട്ടുണ്ട് മുഹമ്മദിന്. ഒരു തവണ അബുദാബി- കൊച്ചി പിന്നീട് കൊച്ചി- ബോംബെ. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇതെന്ന് ബാദുഷയും പിതാവ് ബാവയും ഒരേ സ്വരത്തില്‍ പറയുന്നു.

webdesk12: