X

മലപ്പുറം പോലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട്; ബീഹാർ സ്വദേശി അറസ്റ്റിൽ

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഫോട്ടോവെച്ച്‌ വ്യാജ വാട്സാപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി ഇതുവഴി വ്യാജ സമ്മാന ലിങ്കുകള്‍ ആളുകള്‍ക്ക് അയക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.
സിക്കന്ദര്‍ സാദ (31)യെയാണ് മലപ്പുറം സൈബര്‍ ക്രൈംബ്രാഞ്ച് ഉഡുപ്പി സിദ്ധപുരയില്‍ അറസ്റ്റുചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് മലപ്പുറം എസ്.പി. സുജിത് ദാസിന്റെ ചിത്രംവെച്ചുള്ള സന്ദേശങ്ങള്‍ വന്നു. യൂണിഫോമിട്ട ചിത്രമുപയോഗിച്ചാണ് പ്രൊഫൈല്‍ ഉണ്ടാക്കിയത്. അതോടൊപ്പം സാധാരണക്കാര്‍ക്ക് ആമസോണ്‍ ഗിഫ്റ്റ് വൗച്ചറിലൂടെ പണം ലഭിക്കുന്നതിനുള്ള സന്ദേശങ്ങളും ലിങ്കുകളും അയച്ചു. ഔദ്യോഗിക നമ്പറിൽ നിന്നല്ലാതെ സന്ദേശങ്ങള്‍ വന്നത് ഉദ്യോഗസ്ഥരില്‍ സംശയമുളവാക്കി. നാട്ടുകാരില്‍നിന്ന് പരാതി വരാന്‍ തുടങ്ങി. അങ്ങനെയാണ് സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത്, ഇതിനുപിന്നാലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

webdesk12: