X

മലപ്പുറം ബിആര്‍സിയിലെ ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു

മലപ്പുറം ബിആര്‍സിയിലെ ഭിന്നശേഷി കുട്ടികളുടെ കലാമേളയില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ 150 ഓളം കുട്ടികള്‍ അവരുടെ കലാപ്രകടനങ്ങള്‍ കൊണ്ട് അരങ്ങു തകര്‍ത്തു.

കലാമേള മലപ്പുറം നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് വിന്നര്‍ ഗായകന്‍ ഡോക്ടര്‍ ഷംനാദ് മുഖ്യാതിഥിയായി.  കലാമേളയുടെ ഭാഗമായി ചിത്രരചനയും നടന്നു. ബിപിസി പി. മുഹമ്മദ് അലി, സമഗ്രശിക്ഷ  ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.ടി ജസീല ടീച്ചര്‍, എച്ച്എം ഫോറം കണ്‍വീനര്‍ കെഎന്‍എ ഷെരീഫ് മാസ്റ്റര്‍, കോട്ടപ്പടി കനറാ ബാങ്ക് മാനേജര്‍ സുരേഷ് കുമാര്‍, ട്രെയിനര്‍ പി.പി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Test User: