ശബരിമല മണ്ഡല മകര വിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് കണക്കിലെടുത്ത് കൊല്ലത്തുനിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ച പകല്‍ സമയത്ത് സ്‍പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തും.കൊല്ലത്തുനിന്ന് ബംഗളൂരുവിലെത്തിയ ശേഷം ബംഗളൂരു- ചെന്നൈ സ്പെഷലായി സര്‍വിസ് നടത്തും. കൊല്ലം- എസ്.എം.വി.ടി ബംഗളൂരു വണ്‍വേ സ്‍പെഷ്യല്‍ ഫെയര്‍ ഫെസ്റ്റിവല്‍ സ്‍പെഷ്യല്‍ (06083) സ്‍പെഷ്യല്‍ നിരക്കിലാണ് സര്‍വിസ്. കൊല്ലത്തുനിന്ന് പുലര്‍ച്ചെ 3.15ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 6.30ന് ബംഗളൂരുവിലെത്തും.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം,എറണാകുളം ടൗണ്‍, തൃശുര്‍, പാലക്കാട്, കോയമ്ബത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, കെ.ആര്‍ പുരം എന്നിവിടങ്ങളില്‍ സ്റേറാപ്പുണ്ടാകും.ഞായറാഴ്ച രാത്രി 11 ന് ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് എസ്.വി.ടി ബംഗളൂരു- ചെന്നൈ സെന്‍ട്രല്‍ വണ്‍വേ സ്‍പെഷ്യല്‍ ഫെയര്‍ ഫെസ്റ്റിവല്‍ സ്‍പെഷ്യല്‍ (06084) ആയി സര്‍വിസ് നടത്തുന്ന ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ചെന്നൈയിലെത്തും. കെ.ആര്‍ പുരം, ജോലാര്‍പേട്ട്, കാട്പാടി, ആരക്കോണം, പേരമ്ബൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.