തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ നിയന്തണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.ടി പി ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.
ടി പി ആര്‍ 5-ല്‍ കുറവുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും.5 മുതല്‍ 10 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സ്ഥലങ്ങളില്‍ സെമിലോക് ഡൗണ്‍ ഏര്‍പ്പെടുത്താനും പത്ത് മുതല്‍ 12 വരെ ഉള്ള സ്ഥലങ്ങളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി.
രോഗ വ്യാപനം കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനും കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും.