തിരുവനന്തപുരം: കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്രപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവനപദ്ധതി ഇഴയുന്നുസാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേ ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുകയില്‍ 5.34 ശതമാനം തുക മാത്രമാണ് ചെലവിട്ടത്.
നടപ്പ് സാമ്ബത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് സാമ്ബത്തികാവലോകന രേഖകള്‍ വ്യക്തമാക്കുന്നത്. 2022- 23 സാമ്ബത്തിക വര്‍ഷം നീക്കിവെച്ചത് 717 കോടിയാണ്. ഇതില്‍ 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്കു ഭൂമിക്കൊപ്പം പാര്‍പ്പിടം നിര്‍മിച്ചുനല്‍കാനുമായി റൂറല്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 525 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
32.65 കോടി രൂപ ഗ്രാമീണമേഖലയിലെ വീടുനിര്‍മാണത്തിനായി ചെലവഴിച്ചു. നഗരസഭകളിലെ പാര്‍പ്പിട പദ്ധതിക്കായി 192 കോടി രൂപയില്‍ 2.97 ശതമാനം തുകമാത്രമാണ് ചെലവഴിച്ചത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമായി ഇതുവരെ ചെലവഴിച്ചത് 5.7 കോടി രൂപ മാത്രം. ഇതോടെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.