X

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി വർധിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി വർദ്ധിച്ചു വരുന്നതിന്റെ സൂചനയാണ് മുസ്ലിം ലീഗ് അംഗത്വം ലഭിച്ച വൻ സ്വീകാര്യത എന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.

തീവ്രവാദത്തിനും വർഗീയത എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജനാധിപത്യ ശാക്തീകരണം അജണ്ട ആക്കുകയും ചെയ്ത പാർട്ടിയാണ് മുസ്ലിം ലീഗ്. ആത്മാഭിമാനത്തോടെ ഈ സംഘടനയിൽ അംഗങ്ങളാകാൻ പുതിയ തലമുറയിലെ ധാരാളം ആളുകൾ രംഗത്ത് വരികയാണ്.

തീർത്തും ആശാവഹമായ മുന്നേറ്റം ആണിത്. പൈതൃകങ്ങളെ ഊർജ്ജമാക്കി പുതിയ കാലത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് മുസ്ലിം ലീഗ് പ്രവർത്തനരംഗത്ത് സജീവമാകും -അദ്ദേഹം കൂട്ടിച്ചേർത്തു.

Test User: