കണ്ണൂര്‍:ലഹരി ഉല്‍പ്പന്നങ്ങളുമായി യു.പി. സ്വദേശി പിടിയില്‍.കണ്ണൂര്‍ .ലഹരി ഉല്‍പ്പന്നങ്ങളുമായി മറ്റൊരു ഇതര സംസ്ഥാനക്കാരന്‍ കൂടി അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ദേവേന്ദ്രകുമാറിനെയാണ് (23)ഇന്നലെ ടൌണ്‍ എസ്.ഐ. നസീബും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യാമ്പലം ബീച്ചില്‍ പട്രോളിങ്ങ് നടത്തി വരവെ സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചതില്‍ ഇയാളുടെ കൈവശം കാണപ്പെട്ട 19 ഗ്രാം കഞ്ചാവും 15 പേക്കറ്റ് പുകയിലയും 15 പേക്കറ്റ് പാന്‍മസാലയും പിടിച്ചെടുക്കുകയായിരുന്നു.ഒരാഴ്ച മുമ്പ് സിറ്റിയില്‍ വെച്ച് 15 കുപ്പി വിദേശമദ്യവുമായി മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.