X

ടിക്കറ്റേതര വരുമാനം ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സിയില്‍ കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് കൊമേഷ്യല്‍ വിഭാഗം രൂപീകരിക്കുന്നു. ലോജിസ്റ്റിസ് ആന്റ് കൊറിയര്‍, അഡൈ്വസ്‌മെന്റ്, ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോപ്ലക്‌സുകളിലെ സ്ഥാപനങ്ങള്‍ വാടകക്ക് നല്‍കല്‍ ഉള്‍പ്പെടെയുള്ളവ വിപുലമാക്കുന്നതിന് വേണ്ടിയാണ് കൊമേഷ്യല്‍ വിഭാഗം ആരംഭിക്കുന്നത്.

ഇതിനായുള്ളഅഞ്ചു ദിവസത്തെ മാര്‍ക്കറ്റിങ് ഓറിയന്റേഷന്‍ ട്രെയിനിങ് പ്രോഗ്രാമിന് എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റില്‍ തുടക്കമായി. ലോജിസ്റ്റിക്‌സ് ആന്‍ഡ് കൊറിയര്‍ സര്‍വീസ് ഉള്‍പ്പെടെ വിവിധ ഡിപ്പോകളിലെ വരുമാന വര്‍ദ്ധനവുണ്ടാക്കുന്ന മേഖലകളുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനുമാണ് പരിശീലനം. കെ.എസ്.ആര്‍.ടി.സിയിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ജില്ലാ തലത്തില്‍ ഓരോ ഡിപ്പോകളിലും ചുമതല നല്‍കും. ആ ഡിപ്പോകളില്‍ നിന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തും.

Test User: