കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറ്റാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നു. നിലവിലുള്ള യൂണിഫോമില്‍ നിന്ന് കാക്കി അണിയാനാണ് തീരുമാനം. ജനുവരി മുതല്‍ കാക്കി യൂണിഫോമിലേക്ക് മാറാനാണ് മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഇതിനായി തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചര്‍ച്ച നടത്തി.
പ്രൊഫഷണല്‍ മുഖം വരാന്‍ വേണ്ടി 2015 ലാണ് കാക്കി യൂണിഫോമില്‍ നിന്ന് ഡ്രൈവര്‍മാരുടെയും കണ്ട്ക്ടര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടു നീല പാന്റ്ുമാക്കിയത്.
എട്ടുവര്‍ഷത്തിനുശേഷമാണ് തിരികെ കാക്കിയിലേക്ക് വരാനുള്ള തീരുമാനം എടുക്കുന്നത്. സീനിയോറിറ്റി തിരിച്ചറിയാനുള്ള പ്രത്യേക ബാഡ്ജും നല്‍കും.