X

കെ.എസ്.ആര്‍.ടി.സി: വരുമാനമനുസരിച്ച ശമ്പള നിര്‍ദേശം തള്ളി

കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യൂനിറ്റുകളിലെ വരുമാനത്തിന് ആനുപാതികമായി ശമ്ബളം നല്‍കൂവെന്ന നിര്‍ദേശം തള്ളി യൂനിയനുകള്‍.ഡിപ്പോകളില്‍ വരുമാനവര്‍ധനക്കായി ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. ശമ്ബളത്തിന് അത് മാനദണ്ഡമാക്കണമെന്ന നിര്‍ദേശം അംഗീകരിക്കുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി എംേപ്ലായീസ് അസോസിയേഷന്‍ അറിയിച്ചു.

പൊതുമേഖലാ സ്ഥാപനത്തില്‍ ശമ്ബളവിതരണത്തിന് നിയമവും ചട്ടങ്ങളും ഉണ്ടെന്നിരിക്കെ തൊഴിലാളിവിരുദ്ധ നീക്കവുമായി വന്നാല്‍ അംഗീകരിക്കാനാകില്ല.വരുമാന വര്‍ധന ലഭ്യമാകുന്ന ദീര്‍ഘദൂര സര്‍വിസുകള്‍ സ്വിഫ്റ്റിന് നല്‍കി. 10-15 വര്‍ഷം പഴക്കമുള്ള വാഹനം ഉപയോഗിച്ചാണ് മറ്റ് സര്‍വിസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ചുള്ള സര്‍വിസുകള്‍ കൂടിയ വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കേണ്ടിവന്നാല്‍ പലതും നിര്‍ത്തേണ്ടിവരും. കുട്ടികള്‍ക്കുള്ള യാത്രാ സൗജന്യങ്ങളും ഉപേക്ഷിക്കേണ്ടിവരും. ഇതൊന്നും മനസ്സിലാക്കാതെയുള്ള തീരുമാനത്തിനെതിരെ 28ന് ചീഫ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തും.

webdesk12: