തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ വീട്ടുപടിക്കലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനുവേണ്ടിയാണ് ഫീഡര്‍ സര്‍വിസുകള്‍ ആരംഭിച്ചതെന്നും മന്ത്രി ആന്റണി രാജു. നഗരത്തില്‍ ആരംഭിച്ച ഫീഡര്‍ സര്‍വിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഇടറോഡുകളില്‍ താമസിക്കുന്നവര്‍ക്കും റെസിഡന്‍റ്സ് ഏരിയകളില്‍ ഉള്ളവര്‍ക്കും ബസ് സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ പെരുകുന്ന പ്രവണത കൂടി വരുകയാണ്.
കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ പെരുപ്പം ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായാണ് ഫീഡര്‍ സര്‍വിസുകള്‍.സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരമാണ് പൊതുഗതാഗത സംവിധാനത്തിലെ യാത്ര.
പൊതുഗതാഗത സംവിധാനമില്ലാതായാല്‍ സ്വകാര്യമേഖയില്‍ അമിത നിരക്ക് ഈടാക്കുന്ന അവസ്ഥവരും. കെ.എസ്.ആര്‍.ടി.സിക്ക് പുതുതായി ഇലക്‌ട്രിക് ബസുകള്‍ വരുമ്ബോള്‍ ഫീഡര്‍ സര്‍വിസുകളില്‍ കൂടെ ഇലക്‌ട്രിക് ബസുകള്‍ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.