X

സര്‍ക്കാര്‍ നയങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകുന്നു; ഇന്ധന സെസ് ഉണ്ടാക്കുന്നത് രണ്ട് കോടി രൂപയുടെ അധികഭാരം

തിരുവനന്തപുരം: നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സി കഷ്ടപ്പെടുമ്പോഴും സര്‍ക്കാര്‍ നയങ്ങള്‍ തിരിച്ചടിയാകുന്നു. ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ മാസം രണ്ട് കോടി രൂപയുടെ അധികഭാരമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുക. ബജറ്റ് ഗ്രാന്റ് ഇനത്തില്‍ 100 കോടി രൂപ സര്‍ക്കാര്‍ വെട്ടിക്കുറക്കുകയും ചെയ്തു.

വിഷയങ്ങള്‍ ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ കണക്ക് പ്രകാരം നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ കെ.എസ്.ആര്‍.ടി.സിയാണ് ഒന്നാമത്. വരുമാനം 46 ശതമാനം വര്‍ധിച്ചിട്ടും രക്ഷയില്ല. ബള്‍ക്ക് പര്‍ച്ചേഴ്സ് ഡീസലിന്റെ വില ഇന്ധന കമ്ബനികള്‍ കുത്തനെ കൂട്ടിയപ്പോഴാണ് യാത്രാ ഫ്യുവല്‍സ് ഔട്ട്ലെറ്റുകള്‍ കൂടുതലായി ആരംഭിച്ച് സാധാരണ നിരക്കില്‍ കെ.എസ്.ആര്‍.ടി.സി ഡീസലടിക്കാന്‍ തുടങ്ങിയത്.

ഡീലര്‍ കമ്മീഷന്‍ ഇനത്തില്‍ 3.43 കോടി രൂപ അധിക വരുമാനവും മാസം കിട്ടും. സര്‍ക്കാര്‍ ഇന്ധന സെസ് ഇനത്തില്‍ രണ്ട് രൂപ കൂട്ടുമ്‌ബോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം പിന്നെയും വര്‍ധിക്കും. ബജറ്റ് ഗ്രാന്‍ഡ് ഇനത്തില്‍ 1000 കോടിയാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിരുന്നെങ്കില്‍ ഇത്തവണ അത് 900 കോടിയായി കുറഞ്ഞു. പകരം പ്ലാന്‍ ഫണ്ടില്‍ 45 കോടി രൂപ അധികമായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 25 കോടി രൂപ ബസുകളുടെ നവീകരണത്തിനാണ്.

 

webdesk12: