ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണു ; വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണു .പാറശ്ശാല ഐടിഐ യിലെ വിദ്യാർത്ഥിനി മന്യയാണ് വീണു പരിക്കേറ്റത്. ടിബി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോവുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

Test User:
whatsapp
line