X

ഫെബ്രുവരി മേയ് കാലയളവിൽ വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മെയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസ കൂടും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക്‌ ഈ വർദ്ധനവ് ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് 9 പൈസ നാലുമാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഉത്തരവിട്ടു.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോർഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. സർചാർജ് ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. യൂണിറ്റിനെ 14 പൈസ സർചാർജ് ചുമത്തണം എന്നായിരുന്നു വൈദ്യുതി ബോർഡിന്റെ ആവശ്യം.

webdesk12: