X

സി.പി.എമ്മിന്റ കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരും : കെ.പി.എ.മജീദ്

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീല്‍ ആരോപണം ഉന്നയിച്ചത് വസ്തുതകള്‍ക്ക് നിരക്കാത്ത അസംബന്ധമാണെന്ന് മുസ്ലിം ലീഗ് എംഎല്‍എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ.മജീദ്. അരിയില്‍ ഷുക്കൂറിനെ അരുംകൊല ചെയ്ത സി.പി.എമ്മിനും അതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ നേതാക്കള്‍ക്കുമെതിരെ മുസ്ലിംലീഗ് സന്ധിയില്ലാ സമരത്തിലാണ്.

സംഭവം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷം ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതില്‍ ദുരൂഹതയുണ്ട്. ഇതൊരു ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ആരോപണം ഉന്നയിച്ച വക്കീലിനും പ്രാദേശിക ചാനലിനുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മുസ്ലിംലീഗിന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സത്യത്തിന്റെ കണിക പോലും ഇല്ലാത്ത ഇത്തരം ആരോപണങ്ങള്‍ പൊക്കിപ്പിടിച്ചുകൊണ്ട് മുസ്ലിംലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാം എന്ന് ആരും കരുതേണ്ട. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്ലിംലീഗും യു.ഡി.എഫും പോരാട്ടം തുടരും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

webdesk12: