X

കോട്ടയത്ത് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവര്‍‌ അറസ്റ്റില്‍

കോട്ടയം പൊന്‍കുന്നത്ത് ലോറിയിടിച്ച്‌ വീട്ടമ്മ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ചു. പാലക്കാട് അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി ഗിരീഷ്(48) ആണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം പനമറ്റം രണ്ടാം മൈല്‍ ജംഗ്ഷന് സമീപത്ത് വെച്ച്‌ ബൈക്ക് യാത്രികരായ വീട്ടമ്മയെയും ഇവരുടെ ബന്ധുവിനെയും ഗിരീഷ് ഓടിച്ചിരുന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വീട്ടമ്മ തല്‍ക്ഷണം മരിച്ചിരുന്നു. പനമറ്റം മാടത്താനില്‍ ലേഖ (ബിജിമോള്‍-50) ആണ് മരിച്ചത്. ബന്ധു പനമറ്റം അഞ്ജു ഭവനില്‍ അര്‍ജുന്‍ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Test User: