X

കസ്റ്റഡിയിലെടുത്തപ്പോള്‍ പണവും ഡയറിയും കാണാതായി; പൊലീസിനോട് അഭ്യര്‍ത്ഥനയുമായി ദയാബായി

തിരുവനന്തപുരത്ത് അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുമ്പോള്‍, സമരപ്പന്തലില്‍ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി.നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത് .

ഒക്ടോബര്‍ 12നാണു മോഷണം നടന്നത്. കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തു നിരാഹാരം നടത്തുന്നതിനിടെയായിരുന്നു സംഭവം. സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും ദയാബായി പറഞ്ഞു.

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിനു സ്വരൂപിച്ചു വെച്ചതില്‍പ്പെട്ടതാണു പഴ്‌സിലെ പണമെന്നും അവര്‍ പറഞ്ഞു.

 

Test User: