അര്‍ബന്‍ നിധി നിക്ഷേപത്തട്ടിപ്പില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിനാണ് കേസ് കൈമാറുക.
ജില്ലയിലെ 410 പരാതികളില്‍ 72 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഓരോ ദിവസവും നിരവധി പരാതികളാണ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് വരുന്നത്.
കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അര്‍ബന്‍ നിധിയിലും അനുബന്ധ സ്ഥാപനമായ എനി ടൈം മണിയിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ജീവനക്കാരുടെയും നിക്ഷേപകരുടെയും വിശദവിവരങ്ങളടങ്ങിയ ഫയലുകള്‍, പ്രധാന രേഖകള്‍ എന്നിവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് സൂചന.