സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിക്രം മൈതാനി നിറയുമെന്നുറപ്പ്. രണ്ടാം ദിനമായ ഇന്ന് രാവിലെ 9 മണിക്ക് ഹയർസെക്കൻഡറി വിഭാഗം നാടോടി നിലവിൽ അരങ്ങേറ്റം തുടങ്ങിയിട്ടുണ്ട്. ശേഷം മലബാറിന്റെ മാപ്പിള കലാരൂപമായ ഒപ്പനയും നാടോടി നൃത്തത്തിന് പിന്നാലെ വേദിയിൽ നടക്കും. കൃത്യം രണ്ടുമണിക്കാണ് ഹൈസ്കൂൾ വിഭാഗം ഒപ്പന നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ നാളെ വൈകിട്ടോടെ പ്രധാന വേദി നിറയുമെന്നുറപ്പാണ്.
കാണികളെ ആകർഷിക്കുന്ന ദഫ് മുട്ടും കോൽക്കളിയും ഇന്നും വേദികളിൽ അരങ്ങേറുന്നുണ്ട്. മോഹിനിയാട്ടം, കഥകളി, കുച്ചിപ്പുടിയും വേദികളിൽ ആളെ നിറയ്ക്കും. വേദി രണ്ടിൽ ഹയർസെക്കൻഡറി വിഭാഗം ഹയർ സെക്കൻഡറി വിഭാഗം നാടകവും രാവിലെയോടെ ആരംഭിക്കും.