X

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് നടപ്പിലാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു റോഷന്‍ കാര്‍ഡ് പദ്ധതി ജൂലൈ 31 ന് ഉള്ളില്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.കൂടിയേറ്റ തൊഴിലാളികളുടെ കണക്കെടുപ്പ് നടത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സുപ്രീം കോടതി സ്വമേധയ എടുത്ത കേസിലാണ്  ഉത്തരവിറക്കിയത്. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി്  നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടി എടുക്കുണം. ഇതിനായി സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

കുടിയേ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രൂപികരിച്ച പോര്‍ട്ടലില്‍ ജൂലൈ 31 ന് ഉള്ളില്‍ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ പുര്‍ത്തിയാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കുടിയെറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പ് വരുത്താന്‍ ഒരു രാജ്യം ഒരു റോഷന്‍ കാര്‍ഡ് അടിന്തരമായി പദ്ധതി നടപ്പിലാക്കാന്‍ കോടതി ഉത്തരവ് നല്‍കി.

 

 

Test User: