മലപ്പുറം:സ്വാതന്ത്ര്യ സമര സേനാനികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത് എന്ന് സാദിഖലി തങ്ങള്‍.
ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ത്യ ഭരിക്കുന്നവര്‍ ചരിത്രത്തെ വെട്ടി മാറ്റുകയാണ്.സ്വാതന്ത്യ സമര രക്തസാക്ഷികളായ 387 മാപ്പിള പോരാളികളുടെ പേര് നിഘണ്ടുവില്‍ നിന്നും നീക്കം ചെയ്തത് അവരോട് മാത്രമല്ല ചരിത്രത്തോടു കാണിക്കുന്ന അനീതിയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ മാത്രല്ല, സ്വതന്ത്ര്യാനന്തരം ആധുനിക ഇന്ത്യ കെട്ടിപ്പടുത്ത രാഷ്ട്ര ശില്പികളേയും തമസ്‌ക്കരിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.
രാഷ്ട്ര ശില്പികളായ നെഹ്‌റുവിന്റേയും ഇന്ദിരാ ഗാന്ധി അടക്കമുള്ളവരുടെ പേരുകള്‍ വിവിധ പദ്ധതികളില്‍ നിന്നും പുരസ്‌ക്കാരങ്ങളുടെ പേരില്‍ നിന്നും വെട്ടി മാറ്റിക്കൊണ്ടിരിക്കുന്നു. ഗാന്ധി രക്തസാക്ഷി ദിനം ഗോദ്‌സെ ബലിദാന ദിനമായി ആചരിക്കുകയാണ് ചിലര്‍. രാജ്യത്തോട് ചെയ്യുന്ന അനീതിയും സ്വതന്ത്ര്യ സമര പോരാളികളോട് കാണിക്കുന്ന നന്ദികേടുമാണ്. സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
സ്വാതന്ത്ര്യ സമര സേനാനികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്
വെന്ത ചോറ് കാണുമ്പോള്‍ അതിന്നായി കത്തിക്കരിഞ കനല് മറക്കരുത്. മലബാറിനുള്ളിലെ എല്ലാ വിഭാഗവും 1921 സ്വതന്ത്ര്യ സമരമായി അംഗീകരിച്ചു.ഇ.എം.എസ്, കോട്ടക്കല്‍ പി.എസ് വാര്യര്‍,സ്വതന്ത്യ സമര സേനാനികളായ മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്,മാധവന്‍ നായര്‍ , നാരായണ മേനോന്‍ തുടങ്ങിയവര്‍ ഇത് സ്വാതന്ത്യ സമരമായി പുസ്തകമെഴുതി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ചരിത്രം വക്രീകരിച്ച് മുന്നോട്ടു പോകുന്നവരോട് ഒന്നും പറയാനില്ലെന്നും ഇത് ലോകം അംഗീകരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ഉയര്‍ത്തുമെന്നും പ്രതിപക്ഷ ഉപനേതാവ് കൂടിയായ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.