കൊച്ചി: ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി.ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ലക്ഷദ്വീപ് പോലീസ് കേസെടുത്തതിനെതിരെയാണ് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പി. വിജയഭാനുവാണ് ഐഷക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനോടും ലക്ഷദീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.അടുത്ത ദിവസം തന്നെ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്രസര്‍ക്കാറും കോടതിയെ അറിയിച്ചു.അടിയന്തര സാഹചര്യം പരിഗണിച്ച് കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.