കൊച്ചി: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.നികിത(22) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലാണ് നികിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് പഠനത്തിനായി നികിത ജര്‍മനിയില്‍ പോയത്.
കീല് ക്രിസ്ത്യന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബുധനാഴ്ച രാത്രിയാണ് നികിതയെ സുഹ്യത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നടപടികള്‍ കഴിഞ്ഞതിന് ശേഷം മ്യതദേഹം നാട്ടില്‍ എത്തിക്കും.