പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്ന് അറിയാനും എളുപ്പവഴിയുണ്ട്. കൈകളിലോ കാലുകളിലോ അല്ലെങ്കില്‍ ചരിഞ്ഞ ഏതെങ്കിലും പ്രതലത്തിലോ ഒരു തുള്ളി പാല്‍ ഒഴിക്കുക. ആ പാല്‍ അതിവേഗം ഒഴുകി പോകുകയാണെങ്കില്‍ അതില്‍ വെള്ളത്തിന്റെ അംശമുണ്ട് എന്നാണ് അര്‍ത്ഥം.
പാലില്‍ ഫോര്‍മാലിന്റെ അളവ് കണ്ടെത്താന്‍ വീട്ടില്‍ ഒരു ടെസ്റ്റ് ട്യൂബ് ഉണ്ടായാല്‍ മതി. 10 മില്ലി പാല്‍ ടെസ്റ്റ് ട്യൂബില്‍ എടുത്ത് അതിലേക്ക് 2-3 തുള്ളി സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിക്കുക. ടെസ്റ്റ് ട്യൂബിന്റെ ഏറ്റവും മുകളിലാണ് ഒരു വട്ടത്തില്‍ നീല നിറം കാണുകയാണെങ്കില്‍ അതിനര്‍ത്ഥം പാലില്‍ ഫോര്‍മാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ്.