ന്യൂഡല്‍ഹി :സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 1,820 കിലോ സ്വര്‍ണം പിടികൂടിയത് ആയി കേന്ദ്രസര്‍ക്കാര്‍. 2016-2020 കാലയളവില്‍ അനധികൃതമായി 1820 കിലോ സ്വര്‍ണം പിടിച്ചെടുത്തതായി ആണ് കേന്ദ്രം അറിയിച്ചത്.
കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോകസഭയില്‍ ഇക്കാര്യം അറിയിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 3166 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇതില്‍ 906 പേരെ അറസ്റ്റ് ചെയ്തതായും മറുപടിയില്‍ പറയുന്നു.