ഗായിക കല്യാണി മേനോന് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു.
തമിഴിലും മലയാളത്തിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇളയരാജ എ ആര് റഹ്മാന് എന്നിവരുടെ സംഗീതത്തില്‍ മലയാളത്തിലും തമിഴിലും നിരവധി ഗാനങ്ങള്‍ ആലപിച്ചു. അഞ്ചാം ക്ലാസ് മുതല്‍ എറണാകുളം ടിഡിഎം ഹാളില്‍ നിന്ന് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന സംഗീത മത്സരത്തില്‍ പാടിത്തുടങ്ങിയ കല്യാണി കോവിഡ് വരെ സജീവമായിരുന്നു.
2018 ല്‍ പുറത്തിറങ്ങിയ 96 എന്ന തമിഴ് സിനിമയില്‍ ആയിരുന്നു അവസാനമായി പാടിയത്. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരജേതാവ് ആണ്.