ദില്ലി: കോവിഡിന്റെ മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐ എം എ. വരുന്ന മാസങ്ങളില്‍ കോവിഡ് വ്യാപനം കൂടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജഗ്രത പുലര്‍ത്തമെന്നും ഐ എം എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ഐ എം എ പറയുന്നു. ആഘോഷങ്ങളും മറ്റും മാറ്റിവെക്കാന്‍ ഐ എം എ സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ് ബി ഐയും സമാനമായ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു.