ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തി വന്നയാളെ പൊലീസ് പിടികൂടി.മുതലക്കോടം സ്വദേശി കൊച്ചു പറമ്ബില്‍ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത്. കണക്കില്‍ പെടാത്ത പണവും നിരവധി രേഖകളും വാഹനങ്ങളും പോലീസ് കണ്ടെടുത്തു. വട്ടിപ്പലിശക്ക് പണം നല്‍കുകയും തിരിച്ചടവ് മുടങ്ങുമ്ബോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായതോടെയാണ് ജോര്‍ജ് അഗസ്റ്റിനെതിരെ പരാതികളുയര്‍ന്നത്.
തുടര്‍ന്നാണ് ഇയാളുടെയും സഹോദരങ്ങളുടെയും വീടുകളില്‍ പൊലീസ് പരിശോന നടത്തിയത്.ജോര്‍ജ് അഗസ്റ്റിന്‍്റെ വീട്ടില്‍ നിന്ന് 45000 രൂപയും സഹോദരന്‍്റെ വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയും കണ്ടെടുത്തു.49 ബ്ലാങ്ക് ചെക്ക്,40 ആര്‍.സി.ബുക്ക്, 32 മുദ്രപത്രങ്ങള്‍,15 ആധാരം,60 പ്രൊമിസറി നോട്ട്,ഒരു കാറ്,നാല് ഇരുചക്രവാഹനങ്ങള്‍.എന്നിവയും പൊലീസ് പിടിച്ചെടുത്തു. ജോര്‍ജ് അഗസ്റ്റിന്‍്റെ വീട്ടില്‍ നിന്ന് മ്ലാവിന്‍റെ കൊമ്ബും തോക്കും ലഭിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും അന്വേഷണം തുടങ്ങി.ജോര്‍ജ് അഗസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.