X

വയനാട്, മലപ്പുറം, കൊല്ലം, കണ്ണൂര്‍ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.വയനാട് ജില്ലാ കളക്ടറായ അദീല അബ്ദുള്ളയെ വനിതശിശു വികസന വകുപ്പ് ഡയറക്ടറായും,ലോട്ടറി ഡയറക്ടറെയും നിയമിച്ചു.മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്ണനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായി നിയമിച്ചു.കണ്ണൂര്‍ കളക്ടറായ സുഭാഷ് ടി വിയെ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറാക്കി.കൊല്ലം കളക്ടറായ അബ്ദുല്‍ നാസറിനാണ് തൊഴിലുറപ്പ് മിഷന്‍ ഡയറക്ടറുടെ ചുമതലയാണ് നല്‍കിയത്.

ചന്ദ്രശേഖറാണ് പുതിയ കണ്ണൂര്‍ ജില്ല കളക്ടര്‍,പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍,എ ഗീതയാണ് പുതിയ വയനാട് ജില്ലാ കളക്ടര്‍,അഫ്‌സാന പര്‍വീണിനെ കൊല്ലം കളക്ടറായും നിയമിച്ചു.

 

Test User: