തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വനിത ഡോക്ടര്‍ക്ക് നേരെ വീണ്ടും അതിക്രമം. ഗോകുലം മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ചികിത്സയ്ക്കെത്തിയവര്‍ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞു എന്നും ചെരിപ്പൂരി എറിഞ്ഞു എന്നുമായിരുന്നു പരാതി.
സംഭവത്തില്‍ ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസ്, സെബിന് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.