X

കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; സര്‍ക്കാറിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കടകളില്‍ പോകുന്നതിനു വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ ഭരണഘടനാവിരുദ്ധവും മൗലികാവകാശത്തെ ഹനിക്കുന്നതുമണ്ണെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

മരുന്നുകളോട് അലര്‍ജിയുള്ളവര്‍ക്ക് ടെസ്റ്റ് ഡോസ് എടുക്കാന്‍ കഴിയില്ല എന്നും എന്നാല്‍ അതിന് കൃത്യമായി നിര്‍ദ്ദേശം എവിടെ നിന്നും ലഭിക്കുന്നില്ല എന്ന് ആക്ഷേപവും ഹര്‍ജിയിലുയരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

സര്‍ക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ച് പുറത്തിറങ്ങാന്‍ ആവശ്യമായ ഉള്ളവര്‍ക്ക് 72 മണിക്കൂറില്‍ കുറയാത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അതുംമെലങ്കില്‍ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ എന്നതുമാണ് എന്നാല്‍ ഇത് തീര്‍ത്തും അശാസ്ത്രീയവും പ്രായോഗികവുമല്ല എന്ന് ആക്ഷേപവും വ്യാപകമാണ്‌

Test User: