കൊച്ചി : ഉയര്‍ന്ന പി.എഫ് പെന്‍ഷന്‍ നിഷേധിച്ചതിനെതിരെ വിരമിച്ച തൊഴിലാളികള്‍ നല്‍കിയ ഹരജിയില്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനടക്കം (ഇ.പി.എഫ്.ഒ) എതിര്‍ കക്ഷികള്‍ക്ക് ഹൈകോടതിയുടെ നോട്ടീസ്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ ഉയര്‍ന്ന പി.എഫ് പെന്‍ഷനുള്ള അര്‍ഹത എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ നിര്‍ത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനിലെ വിരമിച്ച ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്.
ഹരജി വീണ്ടും ഫെബ്രുവരി 17ന് പരിഗണിക്കാന്‍ മാറ്റി. 1995ല്‍ ഇ.പി.എഫ് പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് മുതല്‍ ഹരജിക്കാര്‍ പദ്ധതിയില്‍ അംഗമായിരുന്നെങ്കിലും യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള വിഹിതം പെന്‍ഷന്‍ സ്‌കീമിലേക്ക് അടക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു. ഇതിന് പിന്നാലെ പെന്‍ഷന്‍ വിഹിതം അടക്കാന്‍ ശമ്ബളത്തില്‍ നിയന്ത്രണം കൊണ്ടുവരാനായി 2004 ഡിസംബര്‍ ഒന്ന് കട്ട് ഓഫ് ഡേറ്റാക്കി നിശ്ചയിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹരജിക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്