X

രാത്രി ഒന്‍പതരക്ക് ശേഷം ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാമോ ? വിശദീകരണം തേടി ഹൈക്കോടതി

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വ്വകലാശാല ഹൈക്കോടതിയില്‍.വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണെന്നും, എന്നാല്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം,11 നു ശേഴവും റീഡിങ് റൂം തുറന്നുവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തിനാണ് സര്‍വകലാശാലയുടെ മറുപടി. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

അതേസമയം, മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രി 9.30ന് ശേഷം കുട്ടികള്‍ക്കു ഹോസ്റ്റലില്‍ നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണമെന്നും അറിയിച്ചു.
രാത്രി 9.30നു ശേഷം മൂവ്മെന്റ് റജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും
ഒരുപോലെ ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.രണ്ടാം വര്‍ഷം മുതലുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഇതു ബാധകം.

 

 

 

 

 

Test User: